അബൂദബി: യു.എ.ഇയിലെ ഇന്ത്യൻ ഹൈസ്കൂൾ അധ്യാപകർക്കായി യപ്പ് 2 ഇവൻറ്സും അബൂദബി യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ബിസിനസും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അധ്യാപക സമ്മേളനം വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ അബൂദബി യൂനിവേഴ്‌സിറ്റി കാമ്പസിൽ നടക്കുന്ന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 80ലധികം സ്‌കൂളുകളിൽനിന്നായി 600ഓളം അധ്യാപകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ അതിഥികളായി 25 പ്രിൻസിപ്പൽ മാരും പങ്കെടുക്കും.വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരായ ഡോ. പെട്ര ടുർകാമ (അബൂദബി യൂനിവേഴ്‌സിറ്റി), ഡോ. സംഗീത് ഇബ്രാഹിം (ഷാർജ ഇസ്ലാമിക് ബാങ്ക്), ആരതി സി. രാജരത്നം, ഹുസൈൻ സാബിർ (അബൂദബി യൂനിവേഴ്സിറ്റി ഡീൻ), പ്രഫ. വഖാർ അഹമ്മദ് (അബൂദബി യൂനിവേഴ്സിറ്റി ഇൻറരിം ചാൻസ്ലർ), ഡോ. മുഹമ്മദ് റാസിഖ് പാറക്കണ്ടി (ഡയറക്ടർ അക്രഡിറ്റേഷൻ^അസോസിയേറ്റ് പ്രഫസർ ഒാഫ് മാനേജ്മെൻറ്) എന്നിവർ വിവിധ വിഷയങ്ങളിൽ അധ്യാപകരുമായി സംവദിക്കും.സമ്മേളനത്തിന് ആശംസകളുമായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വി.സി ഡോ. എം. അബ്ദുൽ സലാം, എം.ജി യൂനിവേഴ്‌സിറ്റി മുൻ പ്രോ വി.സി ഡോ. ഷീന ഷൂക്കൂർ, സി.ബി.എസ്.ഇ ഗൾഫ് കൗൺസിൽ സ്കൂളുകളുടെ യു.എ.ഇ ചാപ്റ്റർ കൺവീനറും അബൂദബി സൺറൈസ് സ്കൂൾ പ്രിൻസിപ്പലുമായ ഡോ. താക്കൂർ എസ്. മുൾചന്ദനി എന്നിവരും പങ്കെടുക്കും. റമദാനിൽ സംഘടിപ്പിച്ച സുആൽ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും വേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 055 1023535.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.