ഇന്ധനവിലക്കനുസരിച്ച് ഷാർജയിൽ ടാക്സി നിരക്കും മാറും

ഷാർജ: ഇന്ധനവില കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഷാർജയിൽ ടാക്സി നിരക്കും മാറും. ഇതോടെ, ഷാർജയിലെ ടാക്സി നിരക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കും. ഇന്ധന വില കൂടുന്നതിനനുസരിച്ച് ടാക്സി നിരക്ക് വർധിക്കുകയും കുറഞ്ഞാൽ നിരക്ക് കുറയുകയും ചെയ്യും. ഷാർജ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇയിൽ ഓരോ മാസത്തിന്‍റെയും തുടക്കത്തിൽ ഇന്ധന വില നിശ്ചയിക്കുന്നതാണ് പതിവ്. വെള്ളിയാഴ്ച മുതൽ ഈ മാസത്തെ പുതിയ ഇന്ധന വില നിലവിൽ വരും. ഇതനുസരിച്ച് ടാക്സി നിരക്കും മാറും. നിലവിൽ 10 ദിർഹമാണ് മിനിമം നിരക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ധന വില വർധിക്കുന്ന പതിവാണ് യു.എ.ഇയിൽ. ഇനിയും നിരക്ക് വർധിച്ചാൽ അത് പ്രവാസികൾ അടക്കമുള്ള സാധാരണക്കാരെ നേരിട്ട് ബാധിക്കും. 2022 ജനുവരി മുതൽ യു.എ.ഇയിൽ പെട്രോൾ വില 56 ശതമാനത്തിലധികം ഉയർന്നിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധമാണ് പ്രധാന കാരണം.

യു.എ.ഇയിൽ ഈ മാസവും ഇന്ധന വില വർധിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ ടാക്സി നിരക്കിലും വർധനവുണ്ടാകും.

Tags:    
News Summary - Taxi fares in Sharjah will also change depending on fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.