?????? ?? ??????

ടാക്​സി ഡ്രൈവർമാരുടെ​ അവധി  അപേക്ഷ ഇനി സ്​മാർട്​ കിയോസ്​ക്​ വഴി

ദുബൈ: ടാക്​സി ഡ്രൈവർമാരുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ സ്​മാർട്ട്​ ആക്കുന്നതിന്​ ഡിജിറ്റൽ കിയോസ്​ക്​ ഒരുക്കി റോഡ്​ ഗതാഗത അതോറിറ്റിയുടെ  ദുബൈ ടാക്​സി കോർപറേഷൻ. സ്​മാർട്ട്​ ഫോണിലെ ഒരു ആപ്പ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന ഇൗ കിയോസ്​ക്​ മുഖേന ​ൈ​ഡ്രവർമാർക്ക്​ ഇനി അവധി, ശമ്പള സർട്ടിഫിക്കറ്റ്​ എന്നിവക്കായി അപേക്ഷിക്കാം. 

ഇൻഷുറൻസ്​ വിവരങ്ങൾ, ടെസ്​റ്റ്​ റിസൽട്ട്​, ദുബൈയുടെ മാപ്പ്​ എന്നിവയും ലഭ്യമാവും. അപകടങ്ങൾ ഉണ്ടായാലോ യാത്ര, ലൈസൻസ്​ എന്നിവ സംബന്ധിച്ച മറ്റു വിവരങ്ങളോ റിപ്പോർട്ട്​ ചെയ്യാനും ഇത്​ ഉപകരിക്കുമെന്ന്​ ഡി.ടി.സി റിസോഴ്​സ്​ ആൻറ്​ സപ്പോർട്ട്​ ഡയറക്​ടർ അമ്മാർ അൽ ബുറൈകി പറഞ്ഞു. അടിയന്തിര ഘട്ടങ്ങളിലോ അപകടങ്ങളുണ്ടായാലോ കൺട്രോൾ സ​െൻററുമായി അതിവേഗം ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പിലുണ്ട്​. വാഹനം എവിടെയെന്ന്​ എളുപ്പം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ ഇതുവഴി കഴിയും. 

ദുബൈയെ ലോകത്തെ ഏറ്റവും സ്​മാർട്ടും സന്തുഷ്​ടവുമായ നഗരമാക്കി മാറ്റുക എന്ന സർക്കാർ നയത്തി​​െൻറ ചുവടുപിടിച്ചും ആർ.ടി.എയുടെ സ്​മാർട്​ ദുബൈ ലക്ഷ്യം സാധ്യമാക്കാനുമാണ്​ ഇൗ സംവിധാനം ഒരുക്കുന്നതെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഡ്രൈവർമാരുടെ പരിരക്ഷക്ക്​ ഉയർന്ന പ്രാധാന്യം നൽകാനും അവരുടെ ഉൽകൃഷ്​ഠമായ അധ്വാനത്തിനും സേവനത്തിനും മികച്ചരീതിയിൽ പിന്തുണയും പ്രതിഫലവും ഉറപ്പാക്കാനും ഡി.ടി.സി പ്രതിജ്​ഞാബദ്ധമാണെന്നും ബുറൈകി പറഞ്ഞു.  

Tags:    
News Summary - taxi drivers-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.