അബൂദബി: മാർച്ച് 31ന് പാദവാർഷിക^മാസ നികുതി കാലയളവ് പൂർത്തിയായ, മൂല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷൻ നടത്തിയ ബിസിനസുകാർ ഏപ്രിൽ 29ന് മുമ്പ് റിേട്ടൺ സമർപ്പിക്കുകയും നികുതി അടക്കുകയും ചെയ്യണമെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു.
വാറ്റ് നിയമ പ്രകാരം ഒാരോ മാസവും 28ാം തീയതിയോടെ നികുതി റിേട്ടണുകൾ എഫ്.ടി.എക്ക് സമർപ്പിക്കണമെന്ന് അതോറിറ്റി ഒാർമിപ്പിച്ചു.
റിേട്ടൺ സമർപ്പണവും നികുതി അടക്കലും നിയമപരമായ ബാധ്യതയാണെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. നികുതി കാലയളവ്, റിേട്ടൺ സമർപ്പിക്കാനും നികുതി അടക്കാനുമുള്ള അവസാന തീയതി എന്നിവ ബിസനസുകാർ പരിോധിക്കണം.
അവസാന തീയതി വരെ കാത്തിരിക്കരുത്. നികുതിദായകർ ഇലക്ട്രോണിക് പണവിനിമയത്തിലൂടെ അടക്കുന്ന നികുതി അതോറിറ്റിയിലെത്തിക്കുന്നതിന് ബാങ്കുകൾ അൽപം സമയമെടുത്തേക്കും. അതിനാൽ അവസാന ഘട്ടത്തിൽ അടക്കുന്ന നികുതി ചിലപ്പോൾ കാലാവധി കഴിഞ്ഞിട്ടായിരിക്കും അതോറിറ്റിയിലെത്തുക. ഇത്തരം സാഹചര്യങ്ങളിൽ നികുതിദായകർ പിഴ അടക്കേണ്ടി വരുമെന്നും ഖാലിദ് അലി ആൽ ബുസ്താനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.