‘ടേസ്റ്റ് ആൻഡ് ഡ്രൈവ് വിത്ത് ടേസ്റ്റി ഫുഡ്’ പ്രമോഷന്‍റെ ഒന്നാം സമ്മാനമായ കാറിന്‍റെ താക്കോൽ അൽ സായി ഗ്രൂപ് എം.ഡി മജീദ് പുല്ലഞ്ചേരി വിജയിയായ ആർ. ഹംസക്ക് കൈമാറുന്നു
ദുബൈ: ടേസ്റ്റി ഫുഡ് നടത്തിയ 'ടേസ്റ്റ് ആൻഡ് ഡ്രൈവ് വിത്ത് ടേസ്റ്റി ഫുഡ്' പ്രമോഷന്‍റെ സമ്മാനവിതരണ ചടങ്ങും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ദുബൈ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ കാറിന്‍റെ താക്കോൽ അൽ സായി ഗ്രൂപ് എം.ഡി മജീദ് പുല്ലഞ്ചേരി വിജയിയായ ആർ. ഹംസക്ക് കൈമാറി. രണ്ടാം സമ്മാനം 10 പേർക്ക് എൽ.ഇ.ഡി ടെലിവിഷൻ, മൂന്നാം സമ്മാനം അഞ്ച് പേർക്ക് ഫുഡ് പ്രോസസർ, പ്രോത്സാഹന സമ്മാനമായി 25 പേർക്ക് ഗോൾഡ് കോയിൻ എന്നിവയും വിതരണം ചെയ്തു. അൽ സായി ഗ്രൂപ് സി.ഇ.ഒ ഷാജി ബലയമ്പത്ത് സ്വാഗതം പറഞ്ഞു. നെസ്റ്റോ ഗ്രൂപ് എം.ഡി സിദ്ദീഖ്, മദീന ഗ്രൂപ് എം.ഡി അബ്ദുല്ല പൊയിൽ, സഫാരി ഗ്രൂപ് ഡയറക്ടർ ഷമീം, തലാൽ ഗ്രൂപ് ഡയറക്ടർ മഹ്മൂദ്, പാസൺസ് ഗ്രൂപ് എം.ഡി നാസർ, റീജൻസി ഗ്രൂപ് എം.ഡി അൻവർ അമീൻ തുടങ്ങി യു.എ.ഇയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ്-ഹൈപർ മാർക്കറ്റ് പ്രതിനിധികൾ പങ്കെടുത്തു.
മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കലാണ് 25 വർഷത്തെ പാരമ്പര്യമുള്ള ടേസ്റ്റി ഫുഡ് ലക്ഷ്യമിടുന്നതെന്ന് സാരഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിനായി കൂടുതൽ ഉൽപന്നങ്ങൾ ബ്രാൻഡിൽ ഉൾപ്പെടുത്തുമെന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.