ടാങ്കറിന് തീപിടിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടർ
ഫുജൈറ: എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. ഫുജൈറയിലെ അല ബിത്നയിലാണ് യാത്രക്കിടെ ടാങ്കറിന് തീപിടിച്ചത്. തുടർന്ന് ഫുജൈറ പൊലീസുമായി സഹകരിച്ച് നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെന്ററിന്റെ ഹെലികോപ്ടർ സംഭവസ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റവരെ ഹെലികോപ്ടറിലാണ് ഫുജൈറ ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ടാങ്കറിന്റെ തീ രക്ഷാപ്രവർത്തകർ വൈകാതെ അണച്ചു. അപകടത്തെത്തുടർന്ന് റോഡിൽ അൽപനേരം ഗതാഗത തടസ്സമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണാമായിരുന്നു. രക്ഷാപ്രവർത്തനത്തിനായി അൽ ബിത്ന മുതൽ അൽ ഫർഫർ റൗണ്ട് എബൗട്ട് വരെ ഇരുവശങ്ങളിലേക്കുമുള്ള ശൈഖ് മക്തൂം സ്ട്രീറ്റ് പൊലീസ് അടച്ചിട്ടു. പിന്നീട് തീയണച്ച് ഗതാഗതം സുഗമമായ ശേഷം ഉച്ചയോടെ തുറന്നുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.