റാസല്‍ഖൈമ: വേനല്‍ ചൂടില്‍നിന്നുള്ള ആശ്വാസത്തിനും വിനോദത്തിനും കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീന്തല്‍ക്കുളങ്ങളില്‍ കുട്ടികളുടെ മേല്‍ കര്‍ശന നിരീക്ഷണം വേണമെന്ന നിര്‍ദേശവുമായി റാക് പൊലീസ് കാമ്പയിന്. ‘നിങ്ങളുടെ കുട്ടികളെ മറക്കരുത്’ എന്ന വിഷയത്തില്‍ മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണത്തില്‍ പ്രഥമ ശുശ്രൂഷ നടപടിക്രമങ്ങളും വിശദീകരിക്കുന്നുണ്ട്. ബീച്ചുകള്‍, താമസ-ഹോട്ടല്‍ സ്ഥലങ്ങളി ലെ പൂളുകള്‍ തുടങ്ങിയിടങ്ങളില്‍ കുട്ടികളുടെ മേല്‍നോട്ടം വര്‍ധിപ്പിക്കണം, നിരോധിത സ്ഥലങ്ങളില്‍ നീന്തല്‍ ഒഴിവാക്കുക, കുട്ടികള്‍ തനിച്ചുള്ള നീന്തല്‍ ഒഴിവാക്കുക, ലൈഫ് ജാക്കറ്റുകള്‍ പോലുള്ള സുരക്ഷാ കവചങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്കുന്നു. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്ന അധികൃതര്‍ കാമ്പയിനോടനുബന്ധിച്ച് പ്രഥമ ശുശ്രൂഷ നടപടിക്രമങ്ങളും വിശദീകരിക്കുന്നുണ്ട്. അസാധാരണ വേനല്ക്കാറ്റിനെക്കുറിച്ച് അവബോധമുണ്ടാകണമെന്നും വേനല്‍ക്കാലം അപകടരഹിതമാക്കാന്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.