ദുബൈ: ദുബൈയിലെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പുനരാരംഭിക്കാമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് ഡി.എച്ച്.എ ആശുപത്രികൾക്ക് സർക്കുലർ കൈമാറി. ഞായറാഴ്ച മുതലാണ് തീരുമാനം നിലവിൽ വരുക. നേരത്തെ കോവിഡ് രൂക്ഷമായപ്പോൾ ആശുപത്രികളിലെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ നിർത്തിവെച്ചിരുന്നു. ഇതാണ് വീണ്ടും തുടങ്ങുന്നത്.
ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കുന്നതിെൻറ ഭാഗമായാണ് ഡി.എച്ച്.എ ശസ്ത്രക്രിയകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. കോവിഡ് രോഗികൾക്ക് ആവശ്യമായ ഇൻപേഷ്യൻറ്, ഐ.സി.യു കിടക്കകൾ നീക്കിവെക്കണമെന്നായിരുന്നു നിർദേശം. അനസ്തേഷ്യയും ആഴത്തിലുള്ള മയക്കവും ആവശ്യമുള്ള ശസ്ത്രക്രിയകളാണ് നിർത്തിെവച്ചിരുന്നത്.
കഴിഞ്ഞ മാർച്ച് മുതലായിരുന്നു നിർത്തിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം ശക്തമായപ്പോൾ ആശുപത്രികളിൽനിന്ന് സാധാരണ രോഗികളെ വിലക്കുകയും കോവിഡ് ചികിത്സ തുടങ്ങുകയും ചെയ്തു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികൾക്കായി ഫീൽഡ് ആശുപത്രികളും തുറന്നിട്ടുണ്ട്. ശനിയാഴ്ച 2013 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.