ദുബൈ: മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ വിനോദ മേളയായ മുദ്ഹിശ് വേൾഡിനെ കൂടുതൽ ആകർഷമാക്കി സമ്മർ ബസാർ. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ഏഴാം നമ്പർ ഹാളിലാണ് ഷോപ്പിങിെൻറ വിസ്മയ പ്രപഞ്ചം തീർക്കുന്ന വേനൽ ചന്ത. സെപ്റ്റംബർ നാലിന് മുദ്ഹിശ് വേൾഡിന് തിരശ്ശീല വീഴും വരെ സമ്മർ ബസാറും പ്രവർത്തിക്കും.
കരകൗശല വസ്തുക്കളും വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളുമെല്ലാം ഇവിടെ വിൽപ്പനക്കുണ്ട്. സ്വദേശീയവും വിദേശീയവുമായ ഭക്ഷണങ്ങളും ഇവിടെ ലഭിക്കും. ഒരു ഭാഗത്ത് മുദ്ഹിശ് വേൾഡിെൻറ വിനോദ, ഉല്ലാസ പരിപാടികൾ പൊടിപൊടിക്കുേമ്പാൾ മറുഭാഗത്ത് ഷോപ്പിങ്ങ് നടത്താനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആറു കൂറ്റൻ ഹാളുകളിലായാണ് മുദ്ഹിശ് വേൾഡ് പരന്നുകിടക്കുന്നത്. കുട്ടികളെയൂം കുടുംബങ്ങളെയു ഉദ്ദേശിച്ചുള്ള മുദ്ഹിശ് വേൾഡ് മധ്യവേനലധിക്കാലത്തെ ദുബൈയുടെ പ്രധാന മേളയാണ്.
ഗ്ലോബൽ വില്ലേജിൽ ഇന്ത്യ പവലിയൻ വർഷങ്ങളായി നടത്തുന്ന ഇ ഫോർ എൻർടൈൻമെൻറാണ് സമ്മർ ബസാർ ഒരുക്കിയത്. ഇന്ത്യ, ചൈന, ഗ്രീസ്, തുർക്കി, ഇറ്റലി, മലേഷ്യ, തായ്ലൻറ്, പാകിസ്താൻ ,യു.എ.ഇ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ എത്തിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. വൈകിട്ട് മൂന്നു മുതൽ 11മണിവരെയാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.