ഒമാൻ സുൽത്താൻ അബൂദബിയിൽ; യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്/അബുദബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനും തമ്മിൽ തിങ്കളാഴ്ച അബുദബിയിലെ കൊട്ടാരത്തിൽ സൗഹൃദ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി-സൈനിക ബന്ധങ്ങളെക്കുറിച്ചും ഇരു ജനതകളും പങ്കിടുന്ന പൊതുവായ താൽപര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തിയതായി ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇയിലെ പ്രത്യേക സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ച.

വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പുത്തൻ തൊഴിലവസരങ്ങൾ, നവസംരംഭകരെയും പ്രതിഭകളെയും കണ്ടെത്തൽ, സുരക്ഷാ രംഗത്തെ വിജയങ്ങൾക്കായി സർഗാത്മകമായ പുതിയ മാർഗങ്ങൾ തേടൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇരുരാഷ്ട്രത്തലവന്മാരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഗൾഫ് മേഖലയിലെ സമാധാനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള സഹകരണം കൂടുതൽ ഊർജിതമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.

Tags:    
News Summary - Sultan of Oman in Abu Dhabi; Meets with UAE President Sheikh Mohammed bin Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.