സുചേത പാടി... 3.5 കോടി ഇന്ത്യക്കാരുടെ ആശംസാ ഗീതം

ദുബൈ: യു.എ.ഇ ജനതയുടെയും പ്രവാസി സമൂഹത്തി​െൻറയും പ്രിയപ്പെട്ട ശൈഖ് മുഹമ്മദിനായി വ്യത്യസ്തവും അത്യന്തം ആഹ്ലാദകരവുമായ സമ്മാന സമർപ്പണമാണ് ലോക റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മലയാളി വിദ്യാർഥിനി സുചേത സതീഷ് നടത്തിയത്. പ്രമുഖ ഇമറാത്തി കവി ഡോ. ശിഹാബ് ഗാനീം എഴുതിയ 50 വർഷങ്ങൾ എന്ന കവിതയാണ് അസാമാന്യ മികവോടെ സുചേത ആലപിച്ചത്.

ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സുചേതയുടെ ഗാനോപഹാരം ഇത് ഇന്ത്യൻ കോൺസുലേറ്റി​െൻറ രക്ഷകർതൃത്വത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകൻ മോന്തി ശർമ ഇൗണമിട്ടു. ശൈഖ് മുഹമ്മദി​െൻറ എഴുപതാം പിറന്നാൾ തലേന്ന് കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ആക്ടിങ് കോൺസുൽ ജനറൽ നീരജ് അഗൾവാളിന് കോപ്പികൾ നൽകി ഡോ. ശിഹാബ് ഗാനീം പ്രകാശനം നിർവഹിച്ചു.

102 ഭാഷകളിൽ സംഗീതം ആലപിച്ചതി​െൻറയും ഏറ്റവും ദൈർഘ്യമേറിയ സംഗീത കച്ചേരി നടത്തിയതി​െൻറും റെകോർഡുകൾ സ്വന്തമാക്കിയ സുചേതക്ക് ഇവയേക്കാൾ വലിയ ഒരു ആഗ്രഹം കൂടിയുണ്ട്. ചെറുപ്പം മുതലേ ആദരിക്കുന്ന, ദുബൈയുടെ എല്ലാ തിളക്കങ്ങളുടെയും സ്രോതസ്സായ ശൈഖ് മുഹമ്മദിനെ നേരിൽ കണ്ട് ഇൗ ഉപഹാരം സമർപ്പിക്കണമെന്ന മോഹം.

Full View
Tags:    
News Summary - Suchetha Gulf Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.