‘വിജയ മന്ത്രങ്ങൾ’
ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ ‘വിജയമന്ത്രങ്ങൾ’ നവംബർ ഒമ്പതിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമാകും. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകർ. രാത്രി 8.10ന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് പ്രകാശന ചടങ്ങ്.
പുസ്തകം: ‘വിജയ മന്ത്രങ്ങൾ’
രചയിതാവ്: ഡോ. അമാനുല്ല വടക്കാങ്ങര
പ്രകാശനം: നവംബർ ഒമ്പതിന്
‘സ്നേഹത്തിന്റെ ഹൃദയ വഴികൾ’
ഡോ. നാസർ വാണിയമ്പലത്തിന്റെ ‘സ്നേഹത്തിന്റെ ഹൃദയ വഴികൾ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 10ന് പ്രകാശനം ചെയ്യും. രാത്രി എട്ടു മുതൽ ഒമ്പത് മണി വരെ ഇന്റലക്ച്വൽ ഹാളിലാണ് പരിപാടി. ഡോക്ടർ നാസറിന്റെ ആദ്യ പുസ്തകമാണ്. ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ.
പുസ്തകം: ‘സ്നേഹത്തിന്റെ ഹൃദയ വഴികൾ’
രചയിതാവ്: ഡോ. നാസർ വാണിയമ്പലം
പ്രകാശനം: നവംബർ 10ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.