പഠനം ഓൺലൈനോ ഓഫ്‌ലൈനോ

അബൂദബി: അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍ (അഡെക്) നിന്നുള്ള ഉദ്യോഗസ്ഥ സംഘം എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി. നേരിട്ടുള്ള സ്‌കൂൾ പഠനത്തിനാണോ വിദൂര പഠന രീതിക്കാണോ വിദ്യാര്‍ഥികള്‍ താല്‍പര്യപ്പെടുന്നതെന്ന് അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. ഉയര്‍ന്ന നിലവാരവും സുരക്ഷയും കാത്തുസൂക്ഷിച്ച്​ തടസ്സമില്ലാത്ത വിദ്യാഭ്യാസം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ നീക്കം. സ്‌കൂളുകളിലെ സൗകര്യങ്ങള്‍, സാങ്കേതിക അടിസ്ഥാന സൗകര്യം, പ്രവര്‍ത്തന സംവിധാനം എന്നിവ പരിശോധിച്ച് ഓരോ സ്ഥാപനത്തിന്‍റെയും പഠന മാതൃക നടപ്പാക്കാനുള്ള കഴിവ് നിര്‍ണയിക്കുകയാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് വരും ദിവസങ്ങളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള അനുമതി നല്‍കും. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി കാമ്പസുകളില്‍ എത്തുന്നതിനുള്ള സന്നദ്ധതക്കുറവ് മനസ്സിലാക്കിയാണ് വകുപ്പിന്‍റെ ഈ നീക്കം. ഈ വിവരം സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ എസ്.എസ്.എസിലൂടെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ്​ പഠനം ആരംഭിക്കു​മെന്ന്​ ഭൂരിഭാഗം സ്‌കൂളുകളും അറിയിച്ചുകഴിഞ്ഞു.

എന്നാൽ, വിദൂര പഠനവും ക്ലാസ്​ പഠനവും ഒരുമിച്ച്​ കൊണ്ടുപോകുന്ന ഹൈബ്രിഡ്​ രീതികൾ പിന്തുടരാനും സ്കൂളുകൾക്ക്​ അനുമതിയുണ്ട്​. ഓണ്‍ലൈന്‍ പനം ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഫോണുകളില്‍ സര്‍വേ ലിങ്ക് ലഭ്യമാക്കുകയും പൂരിപ്പിച്ചു കിട്ടുന്ന ഈ ലിങ്ക് വിലയിരുത്തി സ്‌കൂള്‍ അധികൃതര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാനുമാവും. കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് നിലവില്‍ സ്‌കൂളുകളില്‍ നേരിട്ട് എത്തേണ്ടത്. സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിച്ചുവരുന്നത്. 

Tags:    
News Summary - Study online or offline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.