സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ അ​ൽ ഗു​റൈ​ർ സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ്​ മോ​ബ്​ അ​വ​ത​രി​പ്പി​ക്കു​ന്നു 

ഫ്ലാഷ് മോബുമായി വിദ്യാർഥികൾ

ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി മാളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച് വിദ്യാർഥികൾ. ദുബൈ അൽ ഗുറൈർ സെന്‍ററിലാണ് ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഇന്ത്യൻ കോൺസുലേറ്റിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. അമ്പതോളം കുട്ടികൾ പങ്കെടുത്തു.

പ്രശസ്ത ഹിന്ദി ഗാനങ്ങൾക്കൊപ്പം അവർ ചുവടുവെച്ചു. കാഴ്ചക്കാരായി ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേർ എത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി കോൺസുലേറ്റിന്‍റെയും എംബസിയുടെയും നേതൃത്വത്തിൽ വിപുല പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Students with flash mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.