ഷാർജ: ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ നിന്ന് കൗതുകം വിരിയിച്ച് വിദ്യാർഥികൾ. മാലിന്യ നിർമാർജ്ജനം പഠിപ്പിക്കുന്നതിെൻറ ഭാഗമായി ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ നടത്തിയ 'ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്' പ്രദർശനമാണ് ഗുണമുള്ള പാഠങ്ങൾ പകർന്ന് നൽകിയത്. കേരളീയ തനത് ശൈലിയിലുള്ള വീട്, കളിപ്പാട്ടങ്ങൾ, ചെടിച്ചട്ടി, അലങ്കാര വസ്തുക്കൾ, നഗര മാതൃകകൾ തുടങ്ങി 100 കണക്കിന് വസ്തുക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. പ്രിൻസിപ്പൽ ഡോ. നസ്റീൻ ബാനുവിെൻ്റ മേൽനോട്ടത്തിൽ നടത്തിയ ഏകദിന പ്രദർശനം സ്കൂൾ ഡയറക്ടർ സുബൈർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജയഫർ സാദിഖ് മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.