അബൂദബി: അബൂദബിയിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് ഉന്നത വിജയം നേടിയ 300ഒാളം വിദ്യാർഥി കളെ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) സ്കോളസ്റ്റിക് അവാർഡ് നൽകി ആദരിച്ചു. െഎ.െഎ.സി പ്രധാന ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തു.17 ഇന്ത്യൻ സ്കൂളുകളിൽനിന്ന് സി.ബി.എസ്.ഇ, പത്താം ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 91 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളെയുമാണ് ഉപഹാരവും മെഡലും നൽകി ആദരിച്ചത്. ഇതോടൊപ്പം െഎ.െഎ.സി അംഗങ്ങളുടെ നാട്ടിലും ഗൾഫിലുമുള്ള മക്കളിൽനിന്ന് പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ വിജയിച്ചവരെയും ആദരിച്ചു.
തുടർച്ചയായ ഏഴാം വർഷമാണ് െഎ.െഎ.സി വിദ്യാർഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. െഎ.െഎ.സി പ്രസിഡൻറ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് സ്വാഗതവും എജുക്കേഷൻ സെക്രട്ടറി ബി.സി. അബുബക്കർ നന്ദിയും പറഞ്ഞു.ഇന്ത്യൻ എംബസി വിദ്യാഭ്യാസ സെക്രട്ടറി സജീവ്, എഴുത്തുകാരൻ ഡോ. ഹാഫിസ് മുഹമ്മദ്, അൽ ബസ്മ ബ്രിട്ടീഷ് സ്കൂൾ എം.ഡി കെ.കെ. അഷറഫ്, ഇന്ത്യൻ സ്കൂൾ ഹെഡ്മാസ്റ്റർ ശൈഖ് അലാവുദ്ദീൻ, അബൂദബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദർ, ഏഷ്യൻ ഇൻറർനാഷനൽ സ്കൂൾ എം.ഡി സലീം ഹാജി, യു.എ.ഇ കെ.എം.സി.സി ട്രഷർ യു. അബ്ദുല്ല ഫാറൂഖി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.