അബൂദബി: സെൻറ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിെൻറ ഒരുവർ ഷം നീണ്ട സുവർണ ജൂബിലി ആഘോഷം സമാപിച്ചു. യു.എ.ഇ പ്രസിഡൻറിെൻറ മതകാര്യ ഉപദേഷ്ടാവായ ിരുന്ന ശൈഖ് അലി അൽ ഹാഷിമി സമാപന ആഘോഷം ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതയുടെ വക്താക്കളായിരുന്നു മഹാത്മാഗാന്ധിജിയും ജവഹർലാൽ നെഹ്റുവുമെന്ന് അലി അൽ ഹാഷിമി ഓർമിപ്പിച്ചു. സുവർണ ജൂബിലി സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് എജുക്കേഷൻ ഫസ്റ്റ് സെക്രട്ടറി എം.ആർ. സജീവ് ഇടവക ഡയറക്ടറിയുടെ പ്രകാശനം നിർവഹിച്ചു. സെൻറ് ആൻഡ്രൂസ് ചാപ്ലിൻ റവ. കാനൽ ആൻസി തോംസൺ, ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളികാർപ്പസ്, യു.എ.ഇ ഭദ്രാസന സെക്രട്ടറി പൗലോസ് കാളിയംവേലിൽ കോർ എപ്പിസ്കോപ്പ, വികാരി ഫാ. തോമസ് ജോളി, മുൻ വികാരി ഫാ. ജിജൻ എബ്രഹാം, സെക്രട്ടറി കെ.പി. സൈജി, ജൂബിലി കൺവീനർ സൈമൺ തോമസ് എന്നിവർ സംസാരിച്ചു.വിവിധ ഇടവകകളിലെ വികാരിമാർ, ഭരണസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ട്രസ്റ്റി ബിനു തോമസ്, ജൂബിലി ട്രസ്റ്റി ലിജു ഐപ്പ്, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.