ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് സി.ജി’രണ്ടാം ഘട്ട പരിപാടിയില്‍
റാസല്‍ഖൈമ അശോക് ലെയ്ലൻഡ് മാനുഫാക്ചറിങ്
പ്ലാന്റില്‍ തൊഴിലാളികളോടൊപ്പം
റാസല്‍ഖൈമ: പ്രവാസി തൊഴിലാളികള്‍ ഇന്ത്യന്‍ സമ്പദ്ഘടനക്ക് നല്കുന്ന ഉത്തേജനം വലുതെന്ന് ദുബൈ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി. 'ബ്രേക്ക് ഫാസ്റ്റ് വിത്ത് സി.ജി'രണ്ടാം ഘട്ട പരിപാടിയില്‍ റാക് അശോക് ലെയ്ലൻഡ് ലേബര്‍ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കായി സര്‍ക്കാറിെൻറ വിവിധ ക്ഷേമപദ്ധതികള്‍ നിലവിലുണ്ട്. ഇതില്‍ പങ്കാളികളാകാന്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. പുതിയ അനുഭവങ്ങള്‍ നല്‍കുന്നതാണ് തൊഴിലാളികളുമായുള്ള ഈ കൂടിച്ചേരല്‍. പി.ബി.എസ്.കെ മൊബൈല്‍ ആപ് വഴിയോ 80046342 ടോള്‍ ഫ്രീ നമ്പര്‍ മുഖേനയോ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാം. ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളിലെ തൊഴിലാളികളുമായി അടുത്ത ഘട്ടങ്ങളില്‍ സംവദിക്കും. ദുബൈയിലും റാസല്‍ഖൈമയിലും തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും ഡോ. അമന്‍പുരി വ്യക്തമാക്കി.
തൊഴിലാളികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച കോണ്‍സല്‍ ജനറല്‍ അവരുമായി സംവദിച്ചു. പ്രവാസജീവിതത്തിലെ പുതിയ അനുഭവമാണ് കോണ്‍സല്‍ ജനറലിനൊപ്പമുള്ള പരിപാടിയെന്ന് തൊഴിലാളിയായ മുരുകന് പറഞ്ഞു. നിര്‍മാണശാലയിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച അമന് പുരി ഫാക്ടറി വളപ്പില്‍ വൃക്ഷ തൈകളും നട്ടു. സാംസ്കാരിക പരിപാടിയില്‍ തൊഴിലാളികളുടെ കലാ വിരുന്ന് അരങ്ങേറി. അശോക് ലെയ്ലൻഡ് പ്ലാൻറ് ഹെഡ് ടൊപ്പസ് രഞ്ജന്‍, ഹ്യൂമന്‍ റിസോഴ്സ് മേധാവി കണ്ണന് സി.ആര്, ഫിനാന്‍സ് മാനേജര്‍ ദിനേഷ്കുമാര്‍ എന്നിവര്‍ ഡോ. അമന്‍പുരിയെ സ്വീകരിച്ചു. ലേബര്‍ കോണ്‍സുലര്‍ ജിതേന്ദര്‍ സിങ് നെഗി, പി.ബി.എസ്.കെ മാനേജര്‍ അനീഷ് ചൗധരി എന്നിവര്‍ അനുഗമിച്ചു. ബാങ്ക് ഓഫ് ബറോഡയും എന്‍.എം.സിയും 'ബ്രേക്ക് ഫാസ്റ്റ് വിത്ത് സി.ജി'പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.