അജ്മാൻ: ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ സ്തനാർബുദ ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർമാരായ അമാറ ചാന്ദിനിയും പ്രവീണും മുഖ്യാതിഥികളായിരുന്നു. രോഗ നിർണ്ണയം, രോഗപ്രതിരോധം, ചികിത്സ, രോഗശമനം എന്നിവയെ കുറിച്ച് ഡോക്ടര്‍മാര്‍ ക്ലാസ്സെടുത്തു. സ്കൂളിലെ എല്ലാ കുട്ടികളും അമ്മമാരും പിങ്ക് നിറത്തിലുള്ള വസ്ത്രവും പിങ്ക് റിബണും ധരിച്ച് ബോധവല്‍ക്കരണ ക്ലാസിന് അനുഭാവം പ്രകടിപ്പിച്ചു. ഡൽഹി പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഹലീമ സഅദിയ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.