അബൂദബി: ദേശീയ സ്തനാർബുദ ബോധവത്കരണ മാസാചരണത്തിെൻറ ഭാഗമായി അബൂദബി മുഷ്രിഫ് മാൾ ബർജീൽ ആശുപത്രിയുടെ സഹകരണത്തോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ മാസം അവസാനിക്കുവോളം കാമ്പയിൻ തുടരും. ഒക്ടോബർ 18 മുതൽ 20 വരെ വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോക്ടറുമായുള്ള കൂടിക്കാഴ്ച, പരിശോധന, ശിൽപശാല, സ്തനാർബുദം അതിജീവിച്ചവരുടെ അനുഭവ വിവരണം തുടങ്ങിയ പരിപാടികളാണ് ഇൗ മൂന്ന് ദിവസങ്ങളിൽ നടന്നത്.
പരിപാടികൾ ഒക്ടോബർ 18ന് വൈകുന്നേരം നാലിന് മുഷ്രിഫ് മാൾ മുഖ്യ കവാടത്തിൽ മാളിലെ വനിത ജീവനക്കാർ, അബൂദബി വനിത കോളജിൽനിന്നുള്ള പ്രത്യേക ക്ഷണിതാക്കൾ, വനിത ഉപഭോക്താക്കൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് പിങ്ക് ബലൂണുകൾ ആകാശത്തേക്ക് പറത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.