റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കൊയ്തുത്സവത്തോടനുബന്ധിച്ച് നടത്തിയ പാചകരാജ മത്സരവിജയികള്‍
ഭാരവാഹികളോടൊപ്പം
റാസല്‍ഖൈമ: നവംബര്‍ 12ന് നടക്കുന്ന റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കൊയ്തുത്സവത്തോടനുബന്ധിച്ച് പാചകരാജ മത്സരം സംഘടിപ്പിച്ചു. ചര്‍ച്ച് അങ്കണത്തില്‍ നടന്ന മത്സരത്തില്‍ റെന്നി ഡാനിയേല്‍, ജോണ്സണ്, അജി, ചാക്കോ, ഗീവര്‍ഗീസ് ടി. സാം ടീം ഒന്നാം സ്ഥാനവും സ്റ്റാന്‍ലി തോംസണ്‍, അനില്‍ കെ. ജോയി, അജീഷ് പി. ടൈറ്റസ്, ജിനു സി. വര്‍ഗീസ്, ലിനു മാത്യു ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബിജു മാത്യു, ഫൈസല്‍ ബഷീര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത്, ജെറി ജോണ്‍, സജി വര്‍ഗീസ്, ജോയി തോംസണ്‍, കെ. ഷിബു എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.