സ്കോട്ട അച്ചീവ്മെന്റ് അവാർഡ് സി.ടി. മുഹമ്മദ് റഫീഖിന് സമ്മാനിക്കുന്നു
ഷാർജ: സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി അസോസിയേഷൻയു.എ.ഇ ചാപ്റ്ററിന്റെ ഈ വർഷത്തെ പ്രഥമ അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. ദുബൈ ഡ്യൂട്ടി വൈസ് പ്രസിഡന്റ് (ഫിനാൻസ്) സ്ഥാനത്തേക്ക് നിയമിതനായ സ്കോട്ട ലൈഫ് മെംബറും അക്കാഫ് അസോസിയേഷൻ ബോർഡ് അംഗവുമായ സി.ടി. മുഹമ്മദ് റഫീഖിനാണ് പുരസ്കാരം സമ്മാനിച്ചത്. സ്കോട്ട സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖ വ്യവസായിയും അൽ മദീന ഗ്രൂപ് എം.ഡിയും സ്കോട്ട മുഖ്യ രക്ഷാധികാരിയുമായ അബ്ദുല്ല പൊയിൽ സി.ടി. മുഹമ്മദ് റഫീഖിന് മെമന്റോ കൈമാറി. പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷംഷീർ പറമ്പത്ത് കണ്ടി സ്വാഗത പ്രസംഗം പറഞ്ഞു. ട്രഷറര്‍ ഹാഷിം തൈവളപ്പിൽ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.