ദുബൈ: തുണിക്കടയിൽ വസ്ത്രം പാകമാണോ എന്ന് പരിശോധിക്കുന്നത് ഫോണിൽ പകർത്തിയ യുവാവിന് തടവു ശിക്ഷ. ഫെസ്റ്റിവൽ സിറ്റിയിെല തുണിക്കടയിൽ നടന്ന സംഭവത്തിൽ ശ്രീലങ്കൻ സ്വദേശിക്കാണ് മൂന്നു മാസം തടവ്. കടയിൽ ജീൻസ് വാങ്ങാനെത്തിയ ഇമറാത്തി യുവതിയുടെ പരാതിയിലാണ് കേസ്. ട്രയൽ റൂമിൽ കയറി വസ്ത്രം മാറ്റുന്നതിനിടെ വാതിലിനടിയിൽ ഫോൺ ശ്രദ്ധയിൽ പെടുകയായിരുന്നു. ഞെട്ടിത്തെറിച്ച യുവതി ഉടനടി പൊലീസിൽ വിവരം നൽകി. കടയിൽ കാഷ് കൗണ്ടറിനരികിൽ നിന്നിരുന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായി.ഇയാൾ കടയിലെ ജീവനക്കാരൻ അല്ല. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.