അജ്മാന്‍: യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ അജ്മാന്‍ പൊലീസ് പിടികൂടി. അജ്മാനിലെ തിരക്കേറിയ മേഖലയിലൂടെയായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. അജ്മാനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഇയാള്‍ വൺവേ ലംഘിച്ച് എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചത്. ഇത് ശ്രദ്ധയിൽപെട്ട അജ്മാന്‍ ട്രാഫിക് കൺട്രോള്‍ വിഭാഗം വാഹനം പിടികൂടി.
\സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ അജ്മാന്‍ അൽ തല്ലാഹ് ഏരിയയിൽനിന്ന് ഡ്രൈവറെയും ലെക്സസ് സലൂൺ വാഹനത്തെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ആറു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 17,650 ദിർഹമിന്‍റെ 39 നിയമലംഘനങ്ങൾ ഇയാൾ നടത്തിയതായി പൊലീസ് കണ്ടെത്തിയെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.