സായിദ്​ ബിൻ ഹംദാൻ അൽ നഹ്​യാൻ റോഡിൽ വേഗപരിധി 90 കിലോമീറ്ററാക്കി

ദുബൈ: ദ​ുബൈ അൽ​െഎൻ റോഡിനും ജബൽ അലി ​ലിഹ്​ബാബ്​ റോഡിനും മധ്യേയുള്ള ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാൻ റോഡിൽ വേഗപരിധി വർധിപ്പിക്കാൻ ദുബൈ പൊലീസും റോഡ്​ ഗതാഗത അതോറിറ്റിയും തീരുമാനിച്ചു. ഇന്നു മുതൽ ഇതു നടപ്പാവും.നിലവിലെ വേഗപരിധിയിൽ നിന്ന്​ പത്തു കിലോമീറ്റർ വർധിപ്പിച്ച്​ മണിക്കൂറിൽ 90 കിലോമീറ്റർ വേഗമാക്കാനാണ്​ തീരുമാനം.

ദുബൈ സ്​പീഡ്​ മാനേജ്​മ​​െൻറ്​ മാനുവൽ വിശദമായി വിശകലനം ചെയ്​ത ശേഷമാണ്​ വേഗപരിധി വർധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുന്നതെന്ന്​  ആർ.ടി.എ ഗതാഗത-റോഡ്​ വിഭാഗം സി.ഇ.ഒ മൈത ബിൻ അദാഇ വ്യക്​തമാക്കി. വേഗപരിധി മാറ്റിയതു സംബന്ധിച്ച അറിയിപ്പ്​ ബോർഡുകളും സൂചനകളും​ റോഡിൽ സ്​ഥാപിക്കുമെന്ന്​ ദുബൈ പൊലീസ്​ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ സൈഫ്​ അൽ സഫീൻ വ്യക്​തമാക്കി. സ്​പീഡ്​ കാമറകൾ വേഗതക്കനുസൃതമായി ക്രമീകരിക്കും. ​

റോഡ്​ സുരക്ഷ ഉറപ്പാക്കുന്നതിന്​ ആർ.ടി.എയും ദുബൈ പൊലീസും ഇൗ വിഷയത്തിൽ നിരന്തര ചർച്ചകളും മുൻകരുതലുകളും കൈക്കൊണ്ടതായി അദ്ദേഹം അറിയിച്ചു.  വേഗ പരിധി ഉയർത്തുന്നതും കുറക്കുന്നതും റോഡി​​​െൻറയും സമീപ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾ വിലയിരുത്തിയാണ്​. കാൽ നടയാത്രക്കാരുടെ നീക്കങ്ങൾ, വാഹനങ്ങളുടെ ആധിക്യം, റോഡരികിലെ നഗരവത്​കരണം, വാഹനയാത്രികൾ സ്വീകരിക്കുന്ന വേഗത, അപകട സംഭവങ്ങൾ, റോഡ്​ ആസൂത്രണം ചെയ്​തിരിക്കുന്ന രീതി എന്നിവയും ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന്​ അദ്ദേഹം പറഞ്ഞു. 

യമനിൽ സമാധാനം പുനസ്​ഥാപിക്കാനുള്ള സൗദിയുടെ നേതൃത്വത്തിലെ സഖ്യത്തിൽ അംഗമായി മുൻനിരയിൽ നിന്നു പൊരുതിയ  രാഷ്​ട്രശിൽപിയുടെ ചെറുമകൻ കൂടിയായ ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാനോടുള്ള ആദര സൂചകമായി ഏതാനും മാസം മുൻപാണ്​ റോഡിന്​ ഇൗ പേര്​ നൽകിയത്​. 

Tags:    
News Summary - speed limit-90 km-Zayid bin Hamdan Al Nahyan road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.