വേഗപരിധി: മാറ്റം വരുത്തിയാൽ ഒൗദ്യോഗികമായി അറിയിക്കുമെന്ന്​ ​െപാലീസ്​

അബൂദബി: അബ​ൂദബി റോഡുകളിലെ വേഗപരിധി മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നേയുള്ളൂവെന്നും അബൂദബി പൊലീസ്​ അറിയിച്ചു. വേഗപരിധിയുടെ പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ വഴിയും പൊലീസി​​​െൻറ ഒാൺലൈൻ പ്ലാറ്റ്​ഫോമുകൾ വഴിയും അറിയിക്കും.  വേഗപരിധിയേക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ വരെ പിഴയില്ലാതെ വേഗം കൈവരിക്കാമെന്ന ഇളവ്​ നിർത്തലാക്കിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇക്കാര്യം പഠിച്ചുവരികയാണെന്നും തീരുമാനമെടുത്തിട്ടില്ല എന്നുമാണ്​ അബൂദബി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്​.
 

Tags:    
News Summary - speed governer- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.