ദു​ബൈ എ​യ​ർ​പോ​ർ​ട്ട് ടെർമിനൽ മൂ​ന്നി​ലെ ‘ല​വ് എ​മി​റേ​റ്റ്സ്’ ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി

ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി സ​ന്ദ​ർ​ശി​ക്കു​ന്നു

യു.​എ.​ഇ​യോ​ട്​ സ്​​നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ബൂ​ത്ത്

ദു​ബൈ: ‘ലൗ ​എ​മി​റേ​റ്റ്സ്’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ പ്ര​ത്യേ​ക ബൂ​ത്ത് സ​ജ്ജ​മാ​ക്കി താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും യു.​എ.​ഇ​യോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ ഇ​ക്ക​ഴി​ഞ്ഞ ദേ​ശീ​യ ദി​ന​ത്തി​ലാ​ണ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ‘ലൗ ​എ​മി​റേ​റ്റ്സ്’ എ​ന്ന സം​രം​ഭം ആ​രം​ഭി​ച്ച​ത്. ഇ​മാ​റാ​ത്തി​നോ​ടു​ള്ള സ്നേ​ഹം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വാ​ക്കു​ക​ൾ കൊ​ണ്ട് പ്ര​ക​ട​മാ​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ ഈ ​ബൂ​ത്തി​ൽ കാ​ഴ്ച​ക്കാ​ർ​ക്ക് എ​മി​റേ​റ്റ്സി​ന്‍റെ പ്ര​ധാ​ന ലാ​ൻ​ഡ് മാ​ർ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി സ​ന്ദ​ർ​ശ​ന അ​നു​ഭ​വം സ​മ്മാ​നി​ക്കും.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്ത്​ സ​ന്ദ​ർ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജി.​ഡി.​ആ​ർ.​എ​ഫ്.​എ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ​യും സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ അ​വ​സ​ര​മു​ണ്ട്.

‘ല​വ് യു.​എ.​ഇ’ സം​രം​ഭം യു.​എ.​ഇ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ എ​ടു​ത്തു​കാ​ണി​ക്കും. അ​തോ​ടൊ​പ്പം ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് യു.​എ.​ഇ​യോ​ടു​ള്ള സ്നേ​ഹം ക്രി​യാ​ത്മ​ക​മാ​യും നൂ​ത​ന​മാ​യും പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു​വെ​ന്ന​താ​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Tags:    
News Summary - special booth in Dubai Airport Terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.