ഷാർജ പൊലീസിന്‍റെ ഓപറേഷൻസ്​ സെന്‍റർ

മഴയിൽ ഷാർജ പൊലീസിന്​ 40,000 കോളുകൾ

ഷാർജ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥ സമയങ്ങളിൽ ഷാർജ പൊലീസ്​ കൈകാര്യം ചെയ്തത്​ 40,000ത്തിലധികം സഹായ അഭ്യർഥന കോളുകൾ. എമർജൻസി നമ്പറായ 999ൽ 33,693 കോളുകളും നോൺ എമർജൻസി നമ്പറായ 901ൽ 6954 കോളുകളുമാണ്​ വന്നതെന്ന്​ ഓപറേഷൻസ്​ സെന്‍റർ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ​ബ്രിഗേഡിയർ മുഹമ്മദ്​ റഹ്​മ അൽ ഗസൽ പറഞ്ഞു.

ഓപറേഷൻസ്​ സെന്‍ററിന്‍റെ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പുകളും അടിയന്തര ​പ്രതികരണങ്ങളുമാണ്​ സഹായ അഭ്യർഥന കോളുകൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥയുടെ ആഘാതങ്ങൾ കുറക്കാൻ സഹായിക്കുന്ന തരത്തിൽ കോളുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും വിലയിരുത്തുന്നതിനും ഓപ്പറേഷൻസ് സെന്‍ററാണ്​ ആശ്രയിച്ചിരുന്നതെന്നും അൽ ഗസൽ പറഞ്ഞു. പ്രധാന റോഡുകൾ, ഇന്‍റർസെക്ഷനുകൾ, പ്രധാന മേഖലകൾ എന്നിവിടങ്ങളിൽ ട്രാഫിക്​ പട്രോളിങ്​ ശക്​തിപ്പെടുത്തുന്നതിനൊപ്പം ഷാർജ പൊലീസ്​ 24 മണിക്കൂർ ഫീൽഡ്​ നിരീക്ഷണവും നടത്തുന്നുണ്ട്​. 

Tags:    
News Summary - Sharjah Police receives 40,000 calls during rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.