ദുബൈ: മഴക്കെടുതിയെ തുടർന്ന് വാഹനങ്ങൾ കേടായ 720 ഉടമകൾക്ക് ദുബൈ പൊലീസ് സർട്ടിഫിക്കറ്റുകൾ നൽകി. തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിച്ചവർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. അപേക്ഷ നൽകിയതിന് ശേഷം ഉടമകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വാഹനം പരിശോധനക്കായി എത്തിക്കണം.
കേടുപാടുകൾ സ്ഥിരീകരിച്ച ശേഷം സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രീതിയിൽ നൽകും. സർട്ടിഫിക്കറ്റ് ലഭിക്കാൻ, ഉപയോക്താക്കൾ ദുബൈ പൊലീസ് വെബ്സൈറ്റ്/ആപ്പിൽ പ്രവേശിച്ച് ‘സർട്ടിഫിക്കറ്റ് പാക്കേജ്’ എന്ന വിഭാഗത്തിൽ ‘ടു ഹും ഇറ്റ് മേ കൺസേൺ’ സേവനം തിരഞ്ഞെടുക്കണം. തുടർന്ന് ‘നാചുറൽ ഡിസാസ്റ്റേഴ്സ്’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും, വാഹനത്തിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും വേണം. ഒരു പ്രവൃത്തി ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.