അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വിവിധ വാണിജ്യ മേഖലകളില്‍ അടക്കം അബൂദബിയിൽ പെയ്ഡ് പാര്‍ക്കിങ് സംവിധാനം വ്യാപിപ്പിക്കുന്നു. ഏപ്രില്‍ ആറ് മുതലാണ് പണമടച്ചുള്ള പാര്‍ക്കിങ് സേവനം നിലവില്‍ വരിക. പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും റോഡ് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ്ങിന് ഈടാക്കുക. ദര്‍ബ്, താം ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും എസ്.എം.എസ് മുഖേനയും പാര്‍ക്കിങ് സൗകര്യങ്ങളുള്ള ഇടങ്ങളിലെ പേയ്‌മെന്‍റ് മെഷീനുകള്‍ ഉപയോഗിച്ചും ഫീസ് അടക്കാം. ആദ്യഘട്ടത്തില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളായ ഷാബിയ എം.ഇ10, എം.ഇ11 എന്നിവിടങ്ങളിലും വില്ലാ മേഖലയായ ഇസഡ്17 ഒ1, ഇസഡ്19, ഇസഡ്20, ഇസഡ് 27 എന്നിവിടങ്ങളിലുമാണ് പാര്‍ക്കിങ് ഫീസ് നടപ്പാക്കുന്നത്. ഈ മേഖലകളിലും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മൂലം ഫീസ് ഈടാക്കി പാര്‍ക്കിങ് ക്രമപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
11030 പാര്‍ക്കിങ് ലോട്ടുകളാണ് അധികൃതര്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എം.ഇ 10ല്‍ മാത്രം 6666 ഇടമുണ്ട്. എം.ഇ(3758), ഇസഡ്17-01(431), ഇസഡ്19(108), ഇസഡ്20(67) എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍. വില്ലാ മേഖലയില്‍ പെര്‍മിറ്റ് ഉടമകള്‍ക്കു മാത്രമായി പ്രത്യേക പാര്‍ക്കിങ് സൗകര്യമുണ്ടാവും. താമസകേന്ദ്രങ്ങളിലെ അനധികൃത പാര്‍ക്കിങ് രീതികള്‍ ഇതിലൂടെ ഒഴിവാക്കാനാവും.
വാണിജ്യകേന്ദ്രങ്ങളിലെ പെയ്ഡ് പാര്‍ക്കിങ് സംവിധാനം വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശനം സുഗമമാക്കാനും സുഗമമായ പ്രവര്‍ത്തന അന്തരീക്ഷം ഒരുക്കാനും സഹായിക്കും. നേരത്തേ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നാല് ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുറന്നതായി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എം.ഇ9, എം.ഇ10, എം.ഇ12 എന്നിവിടങ്ങളില്‍ ഒന്നുവീതവും എം.ഇ10ല്‍ രണ്ട് ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളുമാണ് തുറന്നത്. നാലിടങ്ങളിലുമായി 1446 പാര്‍ക്കിങ് ലോട്ടുകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.