Posted On
date_range Updated On
date_range യു.എ.ഇ ഇന്ന് 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു
ദുബൈ: തിങ്കളാഴ്ച ഇറാനിൽ നിന്ന് യു.എ.ഇയെ ലക്ഷ്യമാക്കി അയച്ച 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു. അതേസമയം രാജ്യത്ത് അപകടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രാജ്യത്ത് സംഘർഷാവസ്ഥ ആരംഭിച്ച ശേഷം ഇതുവരെ 425 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1941 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 178 ആണ്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.