Posted On
date_range Updated On
date_range ദുബൈ-കോഴിക്കോട് വിമാനം രണ്ടാം ദിവസവും വൈകി
ദുബൈ: ദുബൈയിൽ നിന്നുള്ള സ്പൈസ് ജെറ്റ് കോഴിക്കോട് വിമാനം തുടർച്ചയായി രണ്ടാം ദിവസവും വൈകി. വ്യാഴാഴ്ച വൈകീട്ട് നാലിന് പുറപ്പെടേണ്ടിയിരുന്ന എസ്.ജി 054 വിമാനം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷമാണ് ഉയർന്നത്.
വിമാനത്തിൽ യാത്രക്കാരെ കയറ്റിയ ശേഷം യന്ത്രത്തകരാർ എന്നു പറഞ്ഞ് രണ്ടു തവണ ഇറക്കിയിരുന്നു. ഇതേച്ചൊല്ലി യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് പകരം വിമാനം ഏർപ്പെടുത്തിയാണ് പുലർച്ചെ യാത്ര പുറപ്പെട്ടത്. എന്നാൽ യന്ത്രത്തകരാർ ഇനിയും പരിഹരിക്കാൻ കഴിയാതെ വന്നതോടെ വെള്ളിയാഴ്ച വൈകീട്ടും സ്പൈസ് ജെറ്റ് യാത്രക്കാർക്ക് സമാന ദുരിതം നേരിടേണ്ടി വന്നു.
രാത്രി 9.19നാണ് വിമാനം പിന്നീട് പുറപ്പെട്ടത്. റമദാൻ കാലവും കടുത്ത ചൂടും മൂലം യാത്രക്കാർ അനുഭവിക്കുന്ന വിഷമം ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.