ദുബൈ: നാലാമത് യങ് പ്രഫഷനൽസ് ഇൻ സ്പേസ് കോൺഫറൻസിലേക്കുള്ള (വൈ.പി.എസ്) രജിസ്ട ്രേഷൻ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) ആരംഭിച്ചു. നവംബർ നാല് മുതൽ ആറ് വരെ ദുൈബ അന്താരാഷ്ട്ര കൺവെൻഷൻ^എക്സിബിഷൻ സെൻററിലാണ് സമ്മേളനം നടക്കുക. ഒരു അറബ് രാജ്യത്ത് ആദ്യമായാണ് വൈ.പി.എസ് സംഘടിപ്പിക്കുന്നത്. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ബഹിരാകാശ രംഗത്തെ പ്രഗത്ഭർ എന്നിവരെ ഒന്നിച്ച് കൊണ്ടുവരാനും നവീന ബഹിരകാശ സാേങ്കതിവിദ്യകളിലെ അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും ഇലക്ട്രിക്കൽ^ഇലക്ട്രോണിക്സ് എൻജിനീർസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചതാണ് വൈ.പി.എസ്. മൂന്നാമത് വൈ.പി.എസ് സ്പെയിനിലെ ബാഴ്സലോണയിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.