സൂഖ് അൽ ജുബൈൽ
ഷാർജ: ഷാർജ, അൽ ദൈദ്, കൽബ എന്നിവിടങ്ങളിലെ സൂഖ് അൽ ജുബൈലിൽ ഇക്കഴിഞ്ഞ റമദാനിലും ചെറിയ പെരുന്നാൾ ദിനങ്ങളിലുമായി എത്തിയത് ആറേകാൽ ലക്ഷത്തിലധികം സന്ദർശകർ. ഷാർജയിൽ 4,30,000 പേരും അൽ ദൈദിൽ 1,31000 പേരും കൽബയിൽ 68,000 പേരുമാണ് സന്ദർശിച്ചത്. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുന്നതിൽ സൂഖിന്‍റെ പങ്ക് വെളിപ്പെടുത്തുന്നതാണീ കണക്കുകളെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും ആവശ്യമേറിയ സമയങ്ങളിൽ വിതരണ ശൃംഖല നിലനിർത്തിക്കൊണ്ട് തന്നെ പുതിയതും വൈവിധ്യമാർന്നതുമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത മൂന്നിടത്തേയും സൂഖ് അൽ ജുബൈൽ ഉറപ്പുവരുത്തിയിരുന്നു. ഇത് ഉപഭോക്താക്കൾക്ക് സമഗ്രമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ കഴിഞ്ഞു.
സൂഖ് അൽ ജുബൈലിൻമേലുള്ള ഉപഭോക്താക്കളുടെ വിശ്വാസമാണ് സന്ദർശകരുടെ അഭൂതപൂർവമായ വർധനവ് സൂചിപ്പിക്കുന്നതെന്ന് ഷാർജ മാർക്കറ്റ്സ് സീനിയർ മാനേജർ അബ്ദുല്ല അൽ ശംസി പറഞ്ഞു. ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുന്ന സംയോജിത സംവിധാനം എന്ന നിലയിൽ സൂഖ് അതിന്‍റെ ശക്തി വർധിപ്പിക്കുന്നത് തുടരുകയാണ്.
സമൂഹത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഷോപ്പിങ് അനുഭവം നൽകി കൊണ്ട് സുസ്ഥിരമായ വിതരണം, ഉത്പന്ന നിലവാരം, വിപണി സുസ്ഥിരത എന്നിവ ഉറപ്പാക്കി മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള സൂഖിന്‍റെ കഴിവാണ് സന്ദർശകരുടെ എണ്ണം തുടർച്ചയായി വർധിക്കാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.