???????? ?????? ?????????????? ???????? ??????? ????????? (?????????)

ഓണത്തിന് തിരുവോണ തുമ്പിയുമായി മീനാക്ഷി ജയകുമാര്‍

ഷാര്‍ജ: പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്കായി മധുരമുറുന്ന ഓണപ്പാട്ടുമായി യു.എ.ഇയുടെ സ്വന്തം മീനാക്ഷി ജയകുമാര്‍. പെരുമ്പാവൂര്‍ കാരുകുളം സ്വദേശികളായ ഒരു കൂട്ടം കലാ സ്നേഹികള്‍ അണിയിച്ചൊരുക്കിയ തിരുവോണത്തുമ്പി എന്ന ആല്‍ബത്തില്‍ മീനാക്ഷി ആലപിച്ച ഓണപ്പാട്ട് ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിട്ടുണ്ട്. കാരുകുളം ശിവശങ്കരന്‍െറ വരികള്‍ക്ക് കൃഷ്ണദാസ് ആര്‍.എല്‍.വിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 'തുരുവോണതുമ്പി, പൂവാലന്‍ തുമ്പി ഒരുനുള്ളു പൂവുമായി വരുമോ' എന്ന ഗാനം ശ്രാവണ പൂര്‍ണിമ പോലെ മനോഹരമാണ്.മലയാളത്തില്‍ ഒരു കാലത്ത് ഓണപ്പാട്ടുകളുടെ പ്രളയമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇത്  കുറഞ്ഞു. ഉത്സവകാല ആല്‍ബങ്ങള്‍ക്ക് പകരം മറ്റിടങ്ങളിലേക്ക് പ്രതിഭകള്‍ ചേക്കേറിയതാണ് ഇതിന് കാരണം. പ്രവാസ ലോകത്തും സ്ഥിതി മറിച്ചല്ല. ഈ  കുറവാണ് തിരുവോണതുമ്പി നികത്തുന്നത്. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഷാര്‍ജ ടെലിവിഷന്‍ ഒരുക്കിയ ജൂനിയര്‍ മുന്‍ഷിദ് സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനത്തത്തെിയാണ് മീനാക്ഷി തന്‍െറ പ്രതിഭ തെളിയിച്ചത്. 400 കുട്ടികള്‍ മാറ്റുരച്ച മത്സരത്തിലെ അറബിയല്ലാത്ത ഏക മത്സരാര്‍ഥിയായിരുന്നു മീനാക്ഷി. പരമ്പരാഗത നാടോടി സംഗീതത്തിലൂള്ള പാട്ടുകളായിരുന്നു മത്സരത്തില്‍. എന്നാല്‍ ഒരു ഉച്ചാരണ പിഴവ് പോലും വരുത്താതെ മീനാക്ഷിയുടെ ആലാപനം വിധികര്‍ത്താക്കളുടെ മുക്തകണ്ഡമായ പ്രശംസക്ക് പാത്രമായി.  സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് മീനാക്ഷിക്ക് സമ്മാനം നല്‍കിയത്.  ഇതിന് ശേഷം നിരവധി വേദികളിലും ആല്‍ബങ്ങളിലും മീനാക്ഷി പാടി. കച്ചേരികളും നടത്തുന്നു.  മീനാക്ഷിയുടെ സഹോദരി കല്ല്യാണിയും ചേച്ചിയെ പോലെ നന്നായി പാടും. അമ്മ ഡോ. രേഖയും നല്ല ഗായികയാണ്. 
Tags:    
News Summary - song meenakshi jayakumar uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.