സുചേത സതീഷ്
ദുബൈ: റെക്കോഡുകൾ തിരുത്തിയെഴുതുന്ന ദുബൈയിലെ വിദ്യാർഥിയായ സുചേത സതീഷിന് മറ്റൊരു റെക്കോഡ് കൂടി. 7.20 മണിക്കൂർ കൊണ്ട് 120 ഭാഷകളിലെ ഗാനങ്ങളാലപിച്ചാണ് ഈ 16കാരി ഇക്കുറി ഗിന്നസ് റെേക്കാഡ് ബുക്കിൽ ഇടംപിടിച്ചത്. മുമ്പും രണ്ടുതവണ സുചേത െറക്കോഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്.
പുതിയ റെക്കോഡ് നേട്ടത്തിന് പുറമെ, ഇഷ്ടഗായകൻ ജയചന്ദ്രൻ തെൻറ പാട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത സന്തോഷത്തിലാണ് സുചേത. മലയാളം ഭാഷയിൽ സുചേത തിരഞ്ഞെടുത്തത് മാമാങ്കം സിനിമയിലെ ജയചന്ദ്രെൻറ 'കണ്ണനുണ്ണി' എന്ന ഗാനമായിരുന്നു.
ആഗസ്റ്റ് 19ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഹാളിലാണ് ഗിന്നസ് റെക്കോഡിന് ശ്രമം നടന്നത്. വെള്ളിയാഴ്ചയാണ് റെക്കോഡ് പ്രഖ്യാപിച്ചത്. ഉച്ചക്ക് 12ന് തുടങ്ങിയ ആലാപനം രാത്രി 7.20 വരെ നീണ്ടു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിൽ 'മ്യൂസിക് ബിയോണ്ട് ദ ബോർഡർ' എന്ന പേരിലാണ് പരിപാടി നടന്നത്.
ഗിന്നസ് റെക്കോഡ് അധികൃതരും കോൺസുൽ ജനറൽ അമൻ പുരിയും അടക്കമുള്ളവർ പങ്കെടുത്തു. ഗാനങ്ങളിൽ 29 എണ്ണം ഇന്ത്യൻ ഭാഷകളിൽനിന്നുള്ളതായിരുന്നു. 91 എണ്ണം വിദേശ ഭാഷാഗാനങ്ങളും. എല്ലാ പാട്ടുകളും കാണാതെ പഠിച്ചിരുന്നു. 132 ഭാഷകളിലെ ഗാനങ്ങൾ അറിയാമെങ്കിലും 120 എണ്ണമാണ് ആലപിച്ചത്.
നേരത്തെ 102 ഭാഷകളിൽ പാടി അമേരിക്കയിലെ വേൾഡ് റെക്കോഡ് അക്കാദമിയുടെ റെക്കോഡിന് അർഹയായിരുന്നു. 12ാം വയസ്സിലായിരുന്നു ഈ നേട്ടം. ഏറ്റവും കൂടുതൽ സമയം നിർത്താതെ ഗാനം ആലപിച്ച കുട്ടി എന്ന റെക്കോഡും അന്ന് സ്വന്തമാക്കിയിരുന്നു. ആറ് മണിക്കൂർ 15 മിനിറ്റ് കൊണ്ടായിരുന്നു 102 ഗാനങ്ങൾ പാടിയത്.
നേരത്തെ, കവി ഷിഹാബ് ഗാനെം രചിച്ച 'ഫി ഹുബ് അൽ ഇമാറാത്ത്' എന്ന ഗാനം ആലപിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ദുബൈയിൽ ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷിെൻറയും സുമിതയുടെയും മകളാണ്. സഹോദരൻ സുശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.