അജ്മാന് : നഗരസഭയുടെ ആഭിമുഖ്യത്തില്‍ അജ്മാനിലെ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് 210 സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. വൈദ്യുതി ഉപയോഗം മൂലമുണ്ടാകുന്ന വ്യാവസായിക മലിനീകരണത്തിൽ നിന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഈ നീക്കം. അജ്മാനിലെ പ്രമുഖ പാര്‍ക്കുകളായ ഫ്ലാഗ് പാര്‍ക്ക്, സഫിയ പാര്‍ക്ക്, റാഷിദിയയിലെ ലേഡീസ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവി തലമുറകൾക്ക് ശുദ്ധമായ ഊർജ്ജം ലഭ്യമാക്കാനും സുസ്ഥിര വികസനം കാലാവസ്ഥയെ ബാധിക്കാതിരിക്കാനും ഇതര സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് അജ്മാന് നഗരസഭാ കൃഷി, പൊതുപാർക്ക് വിഭാഗം മേധാവി അഹമദ് സൈഫ് അല്‍ മുഹൈരി പറഞ്ഞു. അജ്മാന് നഗരസഭ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.