ഉ​മ്മ​ർ ഫാ​റൂ​ഖ്​ കു​റ്റി​ച്ചി​റ, കെ.​പി.​എ. റ​ഫീ​ഖ്​

രാ​മ​പു​രം, റാ​ഫി പേ​രു​മ​ല

നാണയ-സ്റ്റാമ്പ്​ ശേഖരിക്കുന്നവർക്ക്​ കൂട്ടായ്മ

ഷാ​ർ​ജ: നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പു​ക​ൾ, ക​റ​ൻ​സി​ക​ൾ, പു​രാ​വ​സ്തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ക​ൾ ചേ​ർ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ‘കേ​ര​ള പ്ര​വാ​സി ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ് ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​പി.​പി.​എ​ൻ.​എ) എ​ന്ന പേ​രി​ൽ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചു.

സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ്​ ഉ​മ്മ​ർ ഫാ​റൂ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന ക​ല​ക്ട​റും സം​ഘ​ട​നാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ പി.​സി. രാ​മ​ച​ന്ദ്ര​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ന​വം​ബ​ർ 18ന് ​ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് ഷാ​ർ​ജ മെ​ഗാ മാ​ളി​ൽ​വെ​ച്ച് പ്ര​ഥ​മ മു​ഖാ​മു​ഖ യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഉ​മ്മ​ർ ഫാ​റൂ​ഖ്​ കു​റ്റി​ച്ചി​റ (പ്ര​സി.), കെ.​പി.​എ. റ​ഫീ​ഖ്​ രാ​മ​പു​രം (ജ​ന. സെ​ക്ര.), റാ​ഫി പേ​രു​മ​ല (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Society for Coin and Stamp Collectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.