ദുബൈ: സാമൂഹ്യ -സാംസ്‌കാരിക - ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിനു കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അലുംനി ഏർപ്പെടുത്തിയ സോഷ്യൽ ഡിഗ്‌നിറ്റി അവാർഡിന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാനെ തെരെഞ്ഞെടുത്തു. ഇ.എം.ഇ.എ കോളേജ് യൂണിയൻ മുൻ ചെയർമാനും സാമൂഹ്യ-, സാംസ്കാരിക, -മത, വിദ്യാഭ്യാസ നിയമ മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വക്കേറ്റ് പി.കെ ഫൈസലിെൻറ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ചന്ദ്രിക പത്രാധിപർ സി.പി സൈതലവി, ബഷീർ തോട്ടിയൻ, വി.പി സലീം, പി.അബ്ദുൽ ജലീൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.
എം.എസ്എ.ഫ് തിരൂർ താലൂക്ക് പ്രസിഡൻറ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ച പുത്തൂർ റഹ്‌മാൻ യു.എ.ഇയിൽ വിവിധ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു. കോഴിക്കോട് സർവകലാശാലയിൽ നിന്നും അറബിക്കിൽ ബിരുദം നേടിയ അദ്ദേഹം ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപ്പാർട്മെൻറിൽ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു. മാർച്ച് 30 വെള്ളിയാഴ്ച അജ്മാനിലെ വുഡ്‌ലേം പാർക്ക് സ്കൂളിൽ നടക്കുന്ന കൊണ്ടോട്ടി ഇ.എം.ഇ എ കോളേജ് അലുംനി യു.എ.ഇ ചാപ്റ്ററിെൻറ മെഗാ അലുംനി മീറ്റ് "എമിസ്റ്റാൾജിയ 2018ൽ അറബ് പ്രമുഖരടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.