ദുബൈ: സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പരിപാടികൾ സംഘടിപ ്പിക്കുന്നതിനും യു.എ.ഇ സാംസ്കാരിക മന്ത്രാലയം അമേരിക്കയിലെ സ്മിത്ത്സോണിയൻ ഇൻ സ്റ്റിറ്റ്യൂഷൻ ആൻഡ് ഫ്രീ സാക്ലർ ഗാലറിയുമായി കൈകോർക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച യു.എ.ഇ സാംസ്കാരിക മന്ത്രി സാകി നുസൈബ സംയുക്തമായി ചെയ്യാനാവുന്ന പദ്ധതികളെ കുറിച്ച് ചർച്ച നടത്തി. കലാ സാംസ്കാരിക പ്രദർശനങ്ങൾ, വൈജ്ഞാനിക പരിപാടികൾ, ശിൽപശാലകൾ, ഇേൻറൺഷിപ്പ്, ഫെല്ലോഷിപ്പ്, ഡിസ്റ്റൻസ് മെൻററിങ് തുടങ്ങിയവയാണ് സംഘടിപ്പിക്കുക. പരിസ്ഥിതി, പൈതൃകം, സംസ്കാരം, പുരാവസ്തു മേഖലകളിൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ അനുഭവസമ്പത്ത് യു.എ.ഇ പ്രയോജനപ്പെടുത്തും. 2017ലാണ് ഇവരുമായി യു.എ.ഇ ധാരണാപത്രത്തിൽ ഒപ്പിട്ടത്.
സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറായിട്ടുണ്ട്. സ്ഥാപനത്തിലെ അംബാസഡർ അറ്റ് ലാർജ് ഡോ. റിച്ചാർഡ് കുറിനുമായി മന്ത്രി ചർച്ച നടത്തി.
വിവിധ രാജ്യങ്ങളിലെ പല വിശ്വാസവും സംസ്കാരവുമുള്ള ജനങ്ങൾക്കിടയിൽ അടുപ്പം സൃഷ്ടിക്കാനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും സാംസ്കാരിക വിനിമയ പരിപാടികൾ നടക്കേണ്ടതുണ്ടെന്ന് മന്ത്രി സാകി നുസൈബ പറഞ്ഞു. ഫ്രീ സാക്ലർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചൈന, ജപ്പാൻ, കൊറിയ, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഇസ്ലാമിക ലോകം എന്നിവിടങ്ങളിലെ കരകൗശല വസ്തുക്കളും കലാവിരുതുകളും അദ്ദേഹം സന്ദർശിച്ചു. മ്യൂസിയം ഡയറക്ടർ ചേയ്സ് എഫ്. റോബിൻസണുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.