അറേബ്യൻ ട്രാവൽ അവാർഡ് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന ഡയറക്ടർ ഡോ. മുഹമ്മദ് അൽ അഹ്ബാബിയിൽ നിന്നും സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് യു.പി.സി, റെജിൽ സുധാകരൻ (സി.സി.ഒ), സഫീർ മഹമൂദ് (ജനറൽ മാനേജർ) എന്നിവർ ചേർന്ന്​ ഏറ്റുവാങ്ങുന്നു

സ്മാർട്ട്സെറ്റിന്​ അറേബ്യൻ ട്രാവൽ അവാർഡ്​

ദുബൈ: അറേബ്യൻ ട്രാവൽ അവാർഡ് വേദിയിൽ ആദരം ഏറ്റുവാങ്ങി സ്മാർട്ട് ട്രാവൽ ബി2ബി പോർട്ടൽ​ സ്മാർട്ട്സെറ്റ്. യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലകളിലെ ഓസ്കർ എന്ന്​ വിശേഷിപ്പിക്കുന്ന പുരസ്കാരമാണ്​​ ‘അറേബ്യൻ ട്രാവൽ അവാർഡ്’. ‘യു.എ.ഇയിലെ ഏറ്റവും വിശ്വസനീയമായ യാത്രാ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ്​​ സ്മാർട്ട്​ ട്രാവലിന്‍റെ ബി2ബി പോർട്ടലായ​ സ്മാർട്ട്​സൈറ്റ്​ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്​.

ചടങ്ങിൽ മുഖ്യാഥിതിയായിരുന്ന യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന ഡയറക്ടർ ഡോ. മുഹമ്മദ് അൽ അഹ്ബാബിയിൽ നിന്നും സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് യു.പി.സി, റെജിൽ സുധാകരൻ (സി.സി.ഒ), സഫീർ മഹമൂദ് (ജനറൽ മാനേജർ) എന്നിവർ ചേർന്ന്​ അവാർഡ് ഏറ്റുവാങ്ങി. നീണ്ട 10 വർഷങ്ങളായി യു.എ.ഇയിലും ഇന്ത്യയിലും യാത്ര സേവനദാതാക്കളയായി തുടരുന്ന സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്‍റെ ജൈത്ര യാത്രയിലെ മറ്റൊരു സുവർണ നേട്ടമാണ്​ ഈ അംഗീകാരമെന്ന്​ അഫി അഹമ്മദ്​ പറഞ്ഞു.

Tags:    
News Summary - Smartset wins Arabian Travel Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.