ദുബൈ: ഭരണ നിർവഹണത്തിൽ സാേങ്കതിക വിദ്യ നടപ്പാക്കാൻ മത്സരിക്കുകയാണ് ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ. ദുബൈ പൊലീസാണെങ്കിലും കസ്റ്റംസാണെങ്കിലും നഗരസഭയാണെങ്കിലും ഒാരോ ദിവസവും പുതു പുത്തൻ സാേങ്കതിക വിദ്യകളാണ് മുന്നോട്ടുവെക്കുന്നത്. റോഡ് ഗതാഗത അതോറിറ്റി പുതുതായി നടപ്പാക്കുന്ന ബസ് പരിശോധനാ സംവിധാനം അതിശയകരമാണ്. പരിശോധന നടത്താനും വിവരങ്ങൾ രേഖപ്പെടുത്താനും ഒരു തുണ്ട് കടലാസ് പോലും വേണ്ട എന്നതാണ് ഇൗ വിദ്യയുടെ ഏറ്റവും വലിയ സവിശേഷത. സേവനങ്ങൾ മൊബൈൽ ആപ്പുകൾ വഴിയാക്കി ഒാഫിസുകൾ കടലാസ് രഹിതമാക്കാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്്. എന്നാൽ മൊബൈലും ടാബുമൊന്നുമില്ല ഇൗ പരിശോധനാ സംവിധാനത്തിന്.
പരിശോധനകെൻറ അരയിൽ തിരുകിയ യന്ത്രവും ഹെഡ്ഫോണും ഉൾക്കൊള്ളുന്നതാണ് യന്ത്രം. പരിശോധനകൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് യന്ത്രം നിർദേശം നൽകും. അതിൻ പ്രകാരം ചെയ്യുന്നതിനിടെ ആവശ്യമുള്ള ചിത്രങ്ങളെടുത്ത് അസറ്റ് മാനേജ്മെൻറ് വിഭാഗത്തിലേക്ക് അയച്ചുകൊണ്ടിരിക്കും. പരിശോധനൻ കണ്ടെത്തലുകൾ പറയുകയേ വേണ്ടു. അതും ടൈപ്പ് ചെയ്ത് റിപ്പോർട്ടായി ലഭ്യമാവും. പരിശോധനയിെല പിഴവുകൾ ഒഴിവാക്കാനും സമയം ലാഭിക്കാനും കാര്യക്ഷമത ഉറപ്പുവരുത്താനും ഇൗ സംവിധാനം സഹായകമാകുമെന്ന് ആർ.ടി.എ മെയിൻറനൻസ്& സർവീസ് വിഭാഗം ഡയറക്ടർ അബ്ദുല്ലാ റാശിദ് അൽ മാസാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.