ഷാർജ: ഷാർജയുടെ തുറമുഖ ജനവാസ മേഖലയായ അൽ ഹംറിയ നഗരസഭയിലെ പുറം ജോലിക്കാർക്ക് സൗരോർജ ഫാൻ ഘടിപ്പിച്ച സ്മാർട്ട് തൊപ്പികൾ വിതരണം ചെയ്തു. തൊപ്പിയുടെ മുൻഭാഗത്താണ് പങ്ക ഘടിപ്പിച്ചിട്ടുള്ളത്. സൗരോർജ പാനലും ഈ ഭാഗത്ത് തന്നെയുണ്ട്. 50 ഡിഗ്രിക്ക് മുകളിൽ വെയിൽ തിളക്കുന്ന സമയത്ത് ജോലിക്കാർക്കുണ്ടാകുന്ന ക്ഷീണം കുറക്കാൻ ഇത്തരം തൊപ്പികൾ സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ അൽ ഹംറിയ നഗരസഭ തൊഴിലാളികൾക്ക് തൊപ്പി പങ്കകൾ വിതരണം ചെയ്യുന്നുണ്ട്. ഇത് ഗുണപ്രദമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഈ വർഷവും വിതരണം നടത്തുന്നതെന്ന് അൽ ഹംറിയ്യ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് ആൽ ഷംസി പറഞ്ഞു.
തൊഴിലാളികൾക്കിടയിൽ സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യാൻ ഇത് വഴി സാധിക്കുന്നുണ്ട്. സുര്യതാപം പോലുള്ള വിപത്തുകളിൽ നിന്ന് ഒരളവ് വരെ സംരക്ഷണം ലഭിക്കാൻ ഇത്തരം പങ്കകൾ ഉപകാരപ്രദമാണെന്ന് ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.