അജ്മാന്‍ : രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനവുമായി റോഡില്‍ ഇറങ്ങുന്നവരെ പിടികൂടാനായി സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തനക്ഷമമാകും. അജ്മാന്‍ പൊലീസിന്‍റെ ‘ദാര്‍ അല്‍ അമാന്‍’ വകുപ്പിന്‍റെ കീഴിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. എമിറേറ്റിന്‍റെ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഈ ക്യാമറകള്‍ സ്കാന്‍ ചെയ്യും. എമിറേറ്റിെൻറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ ക്യാമറകള്‍ സ്കാന്‍ ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ കൺട്രോള്‍ റൂമില്‍ ലഭിക്കുന്ന മുറക്ക് പൊലീസ് ഈ വാഹനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കും.
എമിറേറ്റിെൻറ അകത്തും പുറത്തുമുള്ള റോഡുകളില്‍ ഈ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെന്നു പൊലീസ് ഓപറേഷന്‍സ് ഉപമേധാവി കേണല്‍ ഖാലിദ് മുഹമദ് അല്‍ നുഐമി പറഞ്ഞു ഇങ്ങിനെ പിടികൂടുന്ന വാഹനങ്ങള്‍ക്ക് അഞ്ഞൂറ് ദിര്‍ഹവും നാലു ബ്ലാക്ക് പോയൻറും ചുമത്തും. ഒരാഴ്ച്ചത്തേക്ക് പിടിച്ചിടുകയും ചെയ്യും. കാലാവധി തീര്‍ന്ന വാഹങ്ങളുടെ രജിസ്ട്രേഷന്‍ എത്രയും പെട്ടന്ന് പുതുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ഇത് മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.