യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ മാറ്റം; പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു
ദുബൈ: യു.എ.ഇയിലെ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ നേരിയ മാറ്റം. പെട്രോൾ വില ഒരു ഫിൽസ് കൂടിയപ്പോൾ, ഡീസലിന് 11ഫിൽസ് കുറഞ്ഞിട്ടുണ്ട്. സൂപ്പർ 98 പെട്രോളിന് 2.58 ദിർഹമാണ് പുതിയ നിരക്ക്.
ഏപ്രിലിൽ 2.57 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 2.47 ദിർഹമും ഇ-പ്ലസ് 91 പെട്രോളിന് 2.39 ദിർഹമുമാണ് പുതിയ നിരക്ക്. ഡീസലിന് പുതിയ നിരക്ക് 2.52 ദിർഹമാണ്. ഏപ്രിലിൽ 2.63ദിർഹമായിരുന്നു നിരക്ക്.
ഇന്ധന വിലനിർണയ കമ്മിറ്റിയാണ് എല്ലാ മാസവും രാജ്യത്തെ ഇന്ധന നിരക്ക് സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്.
ഓരോ മാസവും രാജ്യത്ത് ചെറിയ മാറ്റം വിലയിലുണ്ടാകാറുണ്ട്. നിരക്ക് മാറ്റത്തിനനുസരിച്ച് വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കുകളിൽ മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.