ദുബൈ: ൈഡ്രവറില്ലാതെ സ്വയം പറക്കുന്ന ആകാശ ടാക്സികൾ (ഒാേട്ടാമേറ്റഡ് ഏരിയൽ ടാക്സി^ എ.എ.ടി) യാഥാർഥ്യത്തോടടുക്കുന്നു. ലോകത്ത് ആദ്യമായി ഇത്തരമൊരു വാഹനം പറക്കുക ദുബൈയിലായിരിക്കും.രാജ്യത്തിെൻറ ഗതാഗത മേഖലയിൽ വിപ്ലവമായി മാറിയേക്കാവുന്ന വാഹനത്തിെൻറ പ്രാരംഭ വിവരങ്ങൾ ദുബൈ മീഡിയാ ഒഫീസ് പുറത്തുവിട്ടു. ആകാശ ടാക്സി വികസിപ്പിക്കുന്നതിന് ജർമൻ സ്ഥാപനമായ വോലോകോപ്റ്ററുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ഇൗ വർഷം അവസാനത്തോടെ ഏരിയൽ ടാക്സിയുടെ പരീക്ഷണ പറക്കലുണ്ടാവും. പിന്നീട് ആർ.ടി.എയും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചേർന്ന് ഇത്തരം ഗതാഗത സംവിധാനങ്ങൾക്ക് ആവശ്യമായ നിയമ നിബന്ധനകൾ തയ്യാറാക്കും. നഗരത്തിെൻറ ഒരു ഭാഗത്തു നിന്ന് മറ്റൊരിടത്തേക്ക് രണ്ട് യാത്രക്കാർക്ക് ഒരേ സമയം പറക്കാൻ സൗകര്യമുള്ളതാണ് എ.എ.ടികൾ. അര മണിക്കൂർ നേരം നിർത്താതെ പറക്കാനാവും. 100 കിലോമീറ്ററാണ് മണിക്കൂറിലെ വേഗത. ദുബൈയെ ഭാവിയുടെ നഗരമാക്കി മാറ്റുന്നതിെൻറ ഭാഗമായാണ് സ്വയം ചാലക വാഹനങ്ങൾ എല്ലാ മേഖലയിലും വ്യാപകമാക്കുന്നത്.
ചൈനയിൽ നിന്നുള്ള വാഹന നിർമാതാക്കളായ ഇഹാംഗുമായി പറക്കൂമ ടാക്സികൾ വികസിപ്പിക്കുന്നതിനും ആർ.ടി.എ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷണ പറക്കൽ നടത്തുന്ന ടാക്സികളുടെ ദൃശ്യങ്ങൾ ഇൗയിടെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.