അജ്മാന്‍: എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സേവനം 84-ാമത് ശിവഗിരി തീര്‍ഥാടന സംഗമം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സമാപിച്ചു.
സമാപന സമ്മേളനം പ്രമുഖ വ്യവസായി മുരളീധരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, ആര്‍ട്ട് ഓഫ് ലീവിങ് അന്താരാഷ്ട്ര കാര്യ ഡയറക്ടര്‍ സ്വാമി സത്യോജത, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സംഗീത സംവിധായകന്‍ രമേശ് നാരായണന്‍, സ്വാമിനി മാതാ ഗുരുപ്രിയ,അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഒ.വൈ.ഖാന്‍, എസ്.എന്‍.ഡി.പി യോഗം യു.എ.ഇ ചെയര്‍മാന്‍ എം.കെ.രാജന്‍, കെ.ആര്‍.ബാലന്‍, മാത്തുകുട്ടി, കെ.എസ്. വചസ്പതി, എം.കെ. മോഹനന്‍, ശ്രീധരന്‍ പ്രസാദ്, സൂരജ് മോഹന്‍, പ്രേംരാജ് തുടങ്ങിവര്‍ സംബന്ധിച്ചു. ഡോ.ഷംസീര്‍ വയലില്‍, പി.വി. കൃഷ്ണന്‍, രാഘവന്‍ ഷാജി, റമിക് കളരിക്കല്‍ എന്നിവര്‍ക്ക് ബിസിനസ് എക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. ഗോപാലകൃഷ്ണന്‍, മുരളീധരന്‍, രമേശ് നാരായണന്‍, സുരേന്ദ്രന്‍, ജെ.ആര്‍.സി. ബാബു,കെ. സുഗതന്‍, എം.പി.രാഘവന്‍ എന്നിവര്‍ക്ക് ഗുരുരത്ന പുരസ്കാരങ്ങള്‍ നല്‍കി.
40 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന അബുദബി യൂണിയനിലെ സുരേഷ്കുമാറിനു തുഷാര്‍ വെള്ളാപ്പള്ളി ഉപഹാരം നല്‍കി.
രാവിലെ അഞ്ചിന് ഗണപതിഹോമവും ഏഴു മണിക്ക് കൊടിയേറ്റവും എട്ടു മണിക്ക് സര്‍വൈശ്വര്യ പൂജയോടും കൂടി തീര്‍ത്ഥാടന സംഗമം ആരംഭിച്ചത്. 3000-ല്‍ പരം അംഗങ്ങള്‍ പദയാത്രയില്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളോടും വിളക്ക് പൂജയോടും കൂടി വൈകുന്നേരം 7 മണിക്ക് അവസാനിച്ചു. ഗുരുപൂര്‍ണിമ സുവനീര്‍ പ്രകാശനം തുഷാര്‍ വെള്ളാപ്പള്ളി നിര്‍വ്വഹിച്ചു. യൂത്ത് ക്രിക്കറ്റ് ലീഗിന്‍െറ ലോഗോ പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.