ഷാർജ: ഏപ്രിൽ ആദ്യവാരം ഷാർജയിൽ നടക്കുന്ന സീതിസാഹിബ് അനുസ്മരണ സമ്മേളനത്തിനായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. മുജീബ് തൃകണാപുരം (ചെയർമാൻ), തയ്യിബ് ചേറ്റുവ (ജനറൽ കൺവീനർ), കബീർ ചാന്നങ്കര (ചീഫ് കോഓഡിനേറ്റർ). സബ് കമ്മിറ്റി ഭാരവാഹികൾ കെ.എസ്. ഷാനവാസ് (പ്രോഗ്രാം), ത്വയ്യിബ് ചേറ്റുവ (ഫിനാൻസ്), നുഫൈൽ പുത്തൻചിറ (മീഡിയ പബ്ലിസിറ്റി), ഹക്കിം കുറുവാടി (ഹാപ്പിനെസ് ടീം), മുഹമ്മദ് ഇരുമ്പുപാലം (സ്പോൺസർഷിപ്), റഷീദ് നാട്ടിക (സ്റ്റേജ്, സജ്ജീകരണം), സി.കെ. കുഞ്ഞബ്ദുള്ള (ഭക്ഷണം), നസ്രുദ്ദീൻ താജുദ്ദീൻ (കോഓഡിനേഷൻ), റിസ ബഷീർ (റിസപ്ഷൻ), കബീർ ചാന്നാങ്കര (വേദി നിയന്ത്രണം), ഹസീന റഫീഖ്, റിയാസ് നടക്കൽ (ഗസ്റ്റ് റിലേഷൻ), അഷ്റഫ് വെട്ടം (ഗിഫ്റ്റ് ആൻഡ് മൊമെന്റോ). സബ്കമ്മിറ്റി അംഗങ്ങൾ അടക്കം 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. സീതിസാഹിബ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ സമ്മേളന പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.