സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഒരുമിച്ച് കൂടിയവർ
അബൂദബി: സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ ‘കുടുംബ സദ്യ’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധതരം കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും ഇതിനോട് അനുബന്ധിച്ചു അരങ്ങേറി. അലുമ്നി ചെയർമാൻ അജയ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ അബൂദബി ജനറൽ സെക്രട്ടറി സത്യ ബാബു, ഏരീസ് എനർജി എം.ഡി അരുൺ അശോക്, എക്സ്പ്രസ് മദീന എം.ഡി മുഹമ്മദ് അഷ്റഫ്, ഖാലിദ് തയ്യിൽ എന്നിവർ അതിഥികൾ ആയിരുന്നു. അലുമ്നി വർക്കിങ് ചെയർമാൻ സി.എച്ച്. മുഹമ്മദ് അലി അധ്യക്ഷനായി. ജന. സെക്രട്ടറി സി.പി. നൗഫൽ സ്വാഗതവും ട്രഷറർ സൽസബീൽ ഹംസ നന്ദിയും രേഖപ്പെടുത്തി. അലുമ്നി മുതിർന്ന അംഗങ്ങളായ വി.പി.കെ. അബ്ദുള്ള, കാസിം അബൂബക്കർ, മുസ്തഫ മൈദാനി, കെ.വി. അഷ്റഫ്, എസ്.എൽ.പി. റഫീക്ക്, നൗഷാദ് മാഹി, ബി. ഹാരിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജസീൽ കുഞ്ഞഹമദ്, റാഷിദ് ഹമീദ്, കെ.എൻ ഇബ്രാഹിം, നാസർ, കെ.സി അഫ്സൽ, ഷക്കീർ അഹമ്മദ്, നസീബ്, സാദിക്ക്, ഷാജഹാൻ, അഷ്റഫ് അഹമ്മദ്, ഹബീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, സ്ത്രീകൾക്കുവേണ്ടി മലയാളി മങ്ക മത്സരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.