ട്രാ​ൻ​സ്പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​

കോൺടാക്ട്​ലെസ്​ പേമെന്‍റുകളിൽ ഗണ്യമായ വർധന​

ദു​ബൈ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ കോ​ൺ​ടാ​ക്ട്​​ലെ​സ്​ പേ​മെ​ന്‍റു​ക​ൾ വ​ർ​ധി​ച്ച​താ​യി പ​ഠ​നം. ദു​ബൈ​യി​ൽ സ​മാ​പി​ച്ച മി​ഡി​ൽ ഈ​സ്​​റ്റ്​ ആ​ൻ​ഡ്​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക (മെ​ന) ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. കോ​വി​ഡ്​ കാ​ല​ത്തെ സു​ര​ക്ഷി​ത ഉ​പ​യോ​ഗം എ​ന്ന നി​ല​യി​ലാ​ണ്​ കൂ​ടു​ത​ൽ പേ​ർ ഇ​തി​ലേ​ക്ക്​ മാ​റി​യ​ത്. മെ​ട്രോ​യി​ലും ബ​സി​ലും ഷോ​പ്പു​ക​ളി​ലു​മെ​ല്ലാം ഇ​ത്ത​രം ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​വ​രു​​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. സൗ​ദി​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ. ഇ​വി​ടെ ന​ട​ക്കു​ന്ന ആ​കെ ഡി​ജി​റ്റ​ൽ പേ​മ​ന്‍റു​ക​ളി​ൽ 84 ശ​ത​മാ​ന​വും കോ​ൺ​ടാ​ക്ട്​​ലെ​സാ​ണ്. 92 ശ​ത​മാ​ന​വു​മാ​യി യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്തും 81 ശ​ത​മാ​ന​വു​മാ​യി കു​വൈ​ത്ത്​ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പി​ന്​ ഇ​ത്ത​രം പ​ണം ഇ​ട​പാ​ടു​ക​ൾ സ​ഹാ​യി​ച്ച​താ​യി വി​ല​യി​രു​ത്തി.

മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സും പ്ര​ദ​ർ​ശ​ന​വും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചു. 19 രാ​ജ്യ​ങ്ങ​ളി​ലെ 73 വി​ദ​ഗ്ധ​ർ സം​സാ​രി​ച്ചു. കോ​വി​ഡി​ന്​ ശേ​ഷ​മു​ള്ള കാ​ല​ത്തെ ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച്​ ച​ർ​ച്ച ന​ട​ന്നു. സ്മാ​ർ​ട്ട്​ മൊ​ബി​ലി​റ്റി, ഭാ​വി​ന​ഗ​ര​ങ്ങ​ൾ, മേ​ഖ​ല​യി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും ​ച​ർ​ച്ച ചെ​യ്തു. 17 രാ​ജ്യ​ങ്ങ​ളി​ലെ 40 സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​വു​മാ​യെ​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ചെ​യ​ർ​മാ​നു​മാ​യ മ​ത്താ​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​യ​ർ പ​​ങ്കെ​ടു​ത്തു. അ​ടു​ത്ത​വ​ർ​ഷം സ്​​പെ​യി​നി​ലെ ബാ​ഴ്​​സ​ലോ​ണ​യി​ലാ​ണ്​ പ​രി​പാ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​താ​ക കൈ​മാ​റ​ൽ ച​ട​ങ്ങും ന​ട​ന്നു. 

Tags:    
News Summary - Significant increase in contactless payments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.